ജയ്പൂർ : ബുദ്ധികൊണ്ടും സൗന്ദര്യം കൊണ്ടും ഇന്ത്യയുടെ അഭിമാനമായി 19 കാരിയായ നന്ദിനി ഗുപ്ത. രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള നന്ദിനി ഗുപ്ത മിസ് ഇന്ത്യ -2023 ആയി തിരഞ്ഞെടുക്കപ്പെട്ടു. ശനിയാഴ്ച രാത്രി മുംബൈയിൽ നടന്ന ചടങ്ങിൽ കഴിഞ്ഞ വർഷത്തെ മിസ് ഇന്ത്യ സിനി ഷെട്ടിയാണ് നന്ദിനിയെ (19) കിരീടമണിയിച്ചത്. നന്ദിനിയാകും മിസ് വേൾഡ്-2023 ൽ ഇന്ത്യയെ പ്രതിനിധീകരിക്കുക .
നന്ദിനി മണിപ്പൂരിലെ ഇംഫാൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് മിസ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടത് . മിസ് ഇന്ത്യ 2023 ൽ, സ്ട്രെല തൗന ഒസും ലുവാങ്ങ് സെക്കൻഡ് റണ്ണറപ്പും ശ്രേയ പൂഞ്ച ഫസ്റ്റ് റണ്ണറപ്പുമായി . കർഷകനായ സുമിത് ഗുപ്തയുടെ മകളാണ് നന്ദിനി .ബിസിനസ് മാനേജ്‌മെന്റ് പഠിക്കുമ്പോഴാണ് താൻ ഈ മത്സരത്തിന് തയ്യാറെടുത്തതെന്ന് നന്ദിനി പറഞ്ഞു.
നന്ദിനിക്ക് ചെറുപ്പം മുതലേ മോഡലിംഗ് ആഗ്രഹമുണ്ടായിരുന്നു . ടിവിയിൽ ഷോ കാണുമ്പോഴെല്ലാം അവൾ ഒരു മോഡലിനെപ്പോലെയാണ് പെരുമാറിയത്. അവൾ നാല് വയസ്സ് മുതൽ വീട്ടിൽ ക്യാറ്റ് വാക്കുകൾ ചെയ്ത് മേക്കപ്പ് ചെയ്യാൻ തുടങ്ങി. ഇതിന് ശേഷം ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ മോഡലിങ്ങിലേക്ക് കടക്കാനുള്ള ആഗ്രഹം അവൾ പ്രകടിപ്പിച്ചു. മോഡലിങ്ങിന് പ്രത്യേക പരിശീലനമൊന്നും ഉണ്ടായിരുന്നില്ല . ഒരിക്കലും തടഞ്ഞില്ല. അവൾ വീട്ടിലും പരിശീലിക്കാറുണ്ടായിരുന്നു.- അച്ഛൻ സുമിത് ഗുപ്ത പറഞ്ഞു .
കോട്ടയിലെ മാള റോഡിലുള്ള സ്വകാര്യ സ്‌കൂളിലാണ് നന്ദിനി പഠിച്ചത്. അതിനുശേഷം ബിസിനസ് മാനേജ്‌മെന്റ് പഠിക്കാൻ മുംബൈയിലേക്ക് പോയത് . തന്റെ പിതാവ് കർഷകനാണെന്ന് പറയുന്നതിൽ അഭിമാനമാണെന്നും നന്ദിനി പറഞ്ഞു .
Comments