കോഴിക്കോട്: തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കോഴിക്കോട് മാങ്കാവിൽ നിന്നും വെള്ളചാട്ടം കാണാനെത്തിവരാണ് മരണപ്പെട്ടത്. പതിനാല് പേരടങ്ങുന്ന സംഘത്തിലെ അഞ്ചുപേരാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് പേരെ മാത്രമാണ് രക്ഷിക്കാൻ കഴിഞ്ഞത്.
മുങ്ങിമരണപ്പെട്ട കുട്ടികൾ 8, 9 ക്ലാസ് വിദ്യാർത്ഥികളാണ്. അശ്വന്ത് കൃഷ്ണ, അഭിനവ് എന്നിവരാണ് മരിച്ചത്. അപകട സ്ഥലത്ത് നിന്നും ബഹളം കേട്ട് എത്തിയ സെക്യൂരിറ്റി ജീവനക്കാർ മുതിർന്ന 3 പേരെ ആദ്യം രക്ഷിച്ചു. പിന്നീട് കുട്ടികളും അപകടത്തിൽപെട്ട വിവരം അറിഞ്ഞ് തിരച്ചിൽ നടത്തുകയായിരുന്നു. എന്നാൽ ജീവൻ നഷ്ടപ്പെട്ട നിലയിലാണ് കുട്ടികളെ കണ്ടെത്തിയത്.
Comments