തിരുവനന്തപുരം : ശമ്പള വിതരണം വൈകുന്ന കെഎസ്ആര്‍ടിസി യില്‍ ജീവനക്കാര്‍ സഹികെട്ട് സമരത്തിലേക്ക് കടക്കുന്നു. ബിഎം എസ്സിന്റെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇന്ന് പട്ടിണി സമരം നടത്തുന്നു.ശമ്പളത്തിന്റെ ആദ്യ ഗഡു മാത്രമാണ് ഇതുവരെ ജീവനക്കാര്‍ക്ക് ലഭിച്ചിട്ടുള്ളത്. വിഷുവുന് മുമ്പ് രണ്ടാം ഗഡു ലഭിക്കുമെന്നുള്ള വ്യാപക പ്രചാരണം നടത്തിയിരുന്നെങ്കിലും ,മാനേജ്മെന്റ് ശമ്പളം നല്കാന് തയ്യാറായില്ല. ഇക്കാരണാത്താലാണ് തൊഴിലാളികള്‍ സംയുക്ത പ്രതിഷേധത്തിലേക്ക് നീങ്ങിയത്. എന്നാല്‍ സര്‍വീസ് മുടക്കിയുള്ള പ്രതിഷേധമല്ല തൊഴിലാളികള്‍ നടത്തുന്നത്.
അങ്ങിനെ പലവിധ ചര്‍ച്ചകളുടെ ഒടുവിലും ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ബിഎംഎസ്സിന്റെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി തൊഴിലാളികള്‍ ഇന്ന് സമരം ആരംഭിക്കുന്നത്. ആദ്യഘട്ട പ്രതിഷേധത്തിന് ശേഷവും മാനേജ്മെന്റ് മാര്‍ക്കടമുഷ്ടി തുടര്‍ന്നാല്‍ ബി എം എസ് തുടര്‍ സമരങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട് . തിരുവനന്തപുരത്ത് സെന്‍ട്രല്‍ ഡിപ്പോയിലാണ് ബി എം എസ് പട്ടിണി സമരം നടത്തുന്നത്. അതേസമയം, ഭരണ അനുകൂല യൂണിയനുകളായ സിഐടിയുവും ഐഎന്‍ടിയുസിയും ഒരുമിച്ച് ധര്‍ണ്ണ നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ തിരുവനന്തപുരം ചീഫ് ഓഫീസിന് മുന്നില്‍ ഇന്ന് രാവിലെ പത്തരയ്ക്ക് ഭരണ അനുകൂല യൂണിയനുകളുടെ സമരം ആരംഭിക്കും.
Comments