കൊച്ചി: പള്ളുരുത്തിയില്‍ മാമോദീസ ചടങ്ങിനിടെയുണ്ടായ സംഘർഷത്തിൽ യുവാവിനെ കുത്തികൊന്നു. പള്ളുരുത്തി സ്വദേശി അനില്‍കുമാറാണ് മരിച്ചത്. വീട്ടിലെ മാമോദീസ ചടങ്ങിനിടയിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ അവസാനിച്ചത്.
കൊല്ലപ്പെട്ട അനില്‍കുമാറും മാമോദീസ ചടങ്ങ് നടത്തിയ കുട്ടിയുടെ അമ്മയുടെ സഹാദരന്‍ ജിതിനും തമ്മിലായിരുന്നു വാക് തർക്കം. ഇവര്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് സംഘര്‍ഷത്തില്‍ ഏര്‍പ്പെടുകയും പിന്നീട് വീട്ടിൽ നിന്നും പുറത്തേക്ക് പോകുകയായിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് ഓഫീസിന് സമീപമെത്തിയ ഇവര്‍ വീണ്ടും തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടയില്‍ അനില്‍കുമാറിന്റെ കാലിന് കുത്തേല്‍ക്കുകയും ഞരമ്പ് മുറിയുകയുമായിരുന്നു. തുടര്‍ന്ന് രക്തം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു.
സംഭവത്തില്‍ പള്ളുരുത്തി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. ജിതിന്‍ നിലവില്‍ പോലീസ് കസ്റ്റഡിയിലാണെന്നാണ് വിവരം. മരിച്ച അനില്‍കുമാര്‍ നിരവധി കേസുകളില്‍ പ്രതിയാണ്.
Comments