മന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫിനെതിരെ ആഞ്ഞടിച്ച് ഓർത്തഡോക്‌സ് സഭയുടെ കുന്നംകുളം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത. മന്ത്രിയുടെ ഭർത്താവ് ഉന്നയിക്കുന്ന ആരോപണങ്ങൾ മറുപടി അർഹിക്കുന്നതല്ലെന്ന് മെത്രാപ്പൊലീത്ത തുറന്നടിച്ചു.
പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ വ്യക്തിപരമായി ആരെയും കുറ്റപ്പെടുത്തിയിട്ടില്ല. ഓർത്തഡോക്‌സ് യുവജന പ്രസ്ഥാനത്തിലെ പ്രവർത്തകനെതിരെയുള്ള പോലീസ് നടപടിക്കെതിരെയാണ് പ്രതികരിച്ചത്. ജനാധിപത്യവ്യവസ്ഥയിൽ അതിനുള്ള സ്വാതന്ത്ര്യമില്ലേയെന്നും മെത്രാപ്പൊലീത്ത ചോദിച്ചു.
കഴിഞ്ഞ ദിവസം ഒരു ഓൺലൈൻ മാദ്ധ്യമത്തിലൂടെയായിരുന്നു കുന്നംകുളം മെത്രാപ്പൊലീത്തയ്‌ക്കെതിരെ ജോർജിന്റെ അവഹേളനം. കുന്നംകുളം മെത്രാപ്പൊലീത്ത ഓർത്തഡോക്‌സ് സഭയുടെ മഹാദുരന്തമാണ്. കെട്ടടങ്ങിയിരുന്ന കേസ് വീണ്ടും കത്തിക്കാനുള്ള ശ്രമമാണ് മെത്രാപ്പൊലീത്ത നടത്തിയത്. സഭയിലെ ആർക്കും താങ്ങാൻ പറ്റാത്ത ഒരാളായി ഇദ്ദേഹം മാറിയിരിക്കുകയാണ്. ഇദ്ദേഹത്തെ നിയന്ത്രിക്കാൻ ആരുമില്ലാത്ത സ്ഥിതിയാണ്. കയറൂരിവിട്ടിരിക്കുകയാണ് എന്നുമാണ് ജോർജ് ജോസഫ് ആരോപിച്ചത്.
Comments