ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച്ച നടത്തി റഷ്യൻ ഉപ പ്രധാനമന്ത്രി പിഎം ഡെനിസ് വാലെന്റിനോവിച്ച് മാന്റുറോവ്. ആഗോള പൊതു വിഷയങ്ങളിൽ ഇരുവരും ചർച്ച നടത്തി. ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയതായിരുന്നു മാന്റുറോവ്.
വ്യാപാര സഹകരണവുമായി ബന്ധപ്പെട്ട ചർച്ചകളിൽ മാന്റുറോവ് പങ്കെടുത്തിരുന്നു. അടുത്ത ദിവസം നടക്കാനിരിക്കുന്ന സർക്കാർ തല ചർച്ചകളിലും അദ്ദേഹം പങ്കെടുക്കും. വിദേശകാര്യ മന്ത്രി എസ് ജയശങ്കറാകും ഇന്ത്യയുടെ ഭാഗത്ത് നിന്നും ചർച്ചയിൽ പങ്കെടുക്കുക.
കഴിഞ്ഞ വർഷം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ റഷ്യ സന്ദർശിച്ചപ്പോൾ മാന്റുറോവുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
Comments