കൊച്ചി : സത്യം പറയാൻ തുടങ്ങുമ്പോൾ കള്ളൻമാരുടെ കുരു പൊട്ടി ഒലിക്കുക എന്നത് ഒരു പ്രകൃതി നിയമമാണെന്ന് നടൻ ഹരീഷ് പേരടി . തന്റെ ജീവിതത്തിൽ വന്ദേഭാരത് ട്രെയിനിന് വേഗത സമ്മാനിക്കാൻ സാധിച്ചാൽ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് ഹരീഷ് പേരടി വ്യക്തമാക്കിയിരുന്നു . അതിനു പിന്നാലെയാണ് താരത്തിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് .
‘ നിങ്ങൾ സത്യം പറഞ്ഞ് കിടന്ന് ഉറങ്ങിനോക്കു… നല്ല ഉറക്കവും കിട്ടും..ജീവിതശൈലി രോഗങ്ങളുടെ അളവ് നമ്മളുമായി സമരസപ്പെടുകയും ചെയ്യും…നിങ്ങൾ സത്യം പറയാൻ തുടങ്ങുമ്പോൾ കള്ളൻമാരുടെ കുരു പൊട്ടി ഉലിക്കുക എന്നത് ഒരു പ്രകൃതി നിയമമാണ്..അത് കാര്യമാക്കണ്ട…സത്യം പറയുന്ന മനുഷ്യനായി ജീവിക്കുമ്പോൾ കിട്ടുന്ന സുഖം എല്ലാ അടിമത്വങ്ങളെയും മറികടക്കുന്ന സ്വാതന്ത്യമാണ്…കൂടെയുണ്ടാവും എന്ന് നിങ്ങൾ കരുതിയ,നിങ്ങളോട് സൗഹൃദം നടിച്ച കള്ളൻമാരെ തിരിച്ചറിഞ്ഞ്..ആരെയും ഭയപ്പെടാതെ ജീവിതം സത്യം പറഞ്ഞ് ആഘോഷിക്കുക… സത്യമേവ ജയതേ..‘ ഇത്തരത്തിലാണ് ഹരീഷ് പേരടി കുറിച്ചിരിക്കുന്നത് .
Comments