തിരുവനന്തപുരം: വന്ദേഭാരതിന്റെ വേഗം വർദ്ധിപ്പിക്കാൻ മൂന്നാം ട്രാക്ക്. ഷൊർണൂർ- എറണാകുളം റൂട്ടിലാണ് മൂന്നാം ട്രാക്ക് വരുന്നത്. ഇതിനായുള്ള നടപടികൾ റെയിൽവേ ആരംഭിച്ചു. അധികം ഭൂമി ഏറ്റെടുക്കുക്കാതെ ട്രാക്ക് സജ്ജികരിക്കാനാണ് ശ്രമം. ഭൂമി എടുക്കാതെ ട്രാക്കുകളുടെ വളവുകളും നിവർത്തും. ഇതിനായുള്ള സർവേ നടപടി തുടങ്ങി. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് കുറഞ്ഞ സമയത്ത് എത്താനാണ് മുന്നാം ട്രാക്ക് എത്തുന്നത്. തിരുവനന്തപുരം കണ്ണൂർ യാത്രയ്ക്ക് നിലവിൽ 7.10 മണിക്കൂറാണ് വന്ദേഭാരത് എടുക്കുന്നത്. 501 കിലോമീറ്ററാണ് തിരുവനന്തപുരം കണ്ണൂർ ദൂരം.
ആദ്യഘട്ടത്തിൽ മണിക്കൂറിൽ 110 കിലോമീറ്ററും ഭാവിയിൽ 130മാണ് വന്ദേഭാരത് ലക്ഷ്യമിടുന്നത്. എന്നാൽ നിലവിൽ ഷൊർണൂർ- മംഗലാപുരം സെക്ഷനിൽ മാത്രമാണ് 110 കി.മീറ്റർ വേഗം ലഭിക്കുന്നൊള്ളു. എറണാകുളം- ഷൊർണൂർ റൂട്ടിൽ 80 കിലോമീറ്ററാണ് നിലവിലെ വേഗം. ഇത് പരിഗണിച്ചാണ് മൂന്നാം ട്രാക്കിന് നടപടി. തുടക്കത്തിൽ തന്നെ 110 കിലോമീറ്ററിന് മുകളിലായിരിക്കും മുന്നാം ട്രാക്കിലെ വേഗം. തിരുവനന്തപുരം-കായംകുളം സെക്ഷനിൽ വേഗത 100 കിലോമീറ്റർ ലഭിക്കുന്നുണ്ട്. കായംകുളം-എറണാകുളം സെക്ഷനിൽ 90 കീലോമിറ്ററും ലഭിക്കുന്നുണ്ട്. ട്രാക്ക് നിവർത്താനും ഉയർത്താനുമുള്ള നടപടികൾ ആരംഭിച്ചു.
സ്റ്റോപ്പുകൾ വർദ്ധിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് സമ്മർദ്ദമാണുള്ളത്. ഒരു സ്റ്റോപ്പിൽ ഒരുമിനിറ്റ് നിറുത്തിയാൽ തന്നെ മൂന്ന് മിനിറ്റോളം സമയം നഷ്ടപ്പെടും. കായംകുളം, തിരുവല്ല, ആലുവ, തുടങ്ങിയ ഇടങ്ങളിൽ സ്റ്റോപ്പ് വേണമെന്നാണ് ആവശ്യമുയരുന്നുണ്ട്.
Comments