മുംബൈ: രാജ്യത്തെ ആദ്യ ആപ്പിള്‍ സ്റ്റോര്‍ ഇന്ന് മൂംബൈയില്‍ തുറക്കും. മുംബൈയിലെ ബന്ദ്ര കുര്‍ല കോംപ്ലക്സിലാണ് ആപ്പിളിന്റെ റീട്ടെയില്‍ സ്റ്റേറുകള്‍ പ്രവര്‍ത്തിക്കുക. ഇന്ന് രാവിലെ 11 മണിക്കാണ് സ്റ്റോര്‍ തുറക്കുന്നത്. മുംബൈയിലെ റീട്ടെയില്‍ സ്റ്റോര്‍ തുറന്ന് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ഡല്‍ഹിയിലും റീട്ടെയില്‍ സ്റ്റോറുകള്‍ ആരംഭിക്കും.
പുതിയ സ്റ്റോര്‍ മുംബൈയില്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ആപ്പിളിന്റെ സിഇഒ ടിം കുപ്പ് ട്വിറ്ററിലൂടെ സന്തോഷം പങ്കുവെച്ചിരുന്നു.
‘ ഹലോ മുംബൈ! നാളെ ആപ്പിള്‍ ബികെസി-യിലേക്ക് ഞങ്ങളുടെ ഉപഭോക്താക്കളെ സ്വാഗതം ചെയ്യുവാന്‍ ഇനിയും കാത്തിരിക്കാന്‍ കഴിയില്ല’ -എന്ന കുറിപ്പോട് കൂടിയാണ് അദ്ദേഹം ആപ്പിളിന്റെ ജീവനക്കാരുടെ സന്തോഷം പ്രകടിപ്പിക്കുന്ന ചിത്രം പങ്കുവെച്ചത്.
പ്രാദേശിക രൂപത്തിലും ഭാവത്തിലുമാണ് ഇന്ത്യയില്‍ സ്റ്റോറുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ആപ്പിളിന്റെ അധികൃതര്‍ പറഞ്ഞു.
‘ ഇന്ത്യയ്ക്ക് വളരെ മനോഹരമായ സംസ്കാരവും ഊര്‍ജ്ജവുമുണ്ട്. റീട്ടെയില്‍ സ്റ്റോറിലൂടെ ലക്ഷ്യം വെയ്ക്കുന്നത് ഉപഭോക്താക്കളെ പിന്തുണയ്ക്കുക, പ്രാദേശിക കമ്മ്യൂണിറ്റികളില്‍ നിക്ഷേപം ഉയര്‍ത്തുക, മികച്ച ഭാവി കെട്ടിപ്പടുക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുക’-എന്നിവയാണെന്ന് ആപ്പിള്‍ സിഇഒ കുറിച്ചു.
മുകേഷ് അംബാനിയുടെ ഉടമസ്ഥതതയിലുള്ള ജിയോ വേള്‍ഡ് ഡ്രൈവ് എന്ന ഇന്സ്റ്റൈഗ്രാം അക്കൗണ്ടിലൂടെ ആപ്പിള്‍ സ്റ്റോറിന്റെ നിരവധി ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. മുംബൈ ഞങ്ങള്‍ക്ക് ഞങ്ങളുടെ ആവേശം അടക്കാനാകുന്നില്ല എന്ന അടിക്കുറിപ്പോട് കൂടിയാണ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
Comments