യു.എ.ഇ ഉൾപെടെ ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ ശനിയാഴ്ച ആയേക്കുമെന്ന് രാജ്യാന്തര ജ്യോതിശാസ്ത്ര കേന്ദ്രം അറിയിച്ചു. അറബ് രാജ്യങ്ങളിൽ വ്യാഴാഴ്ച പിറ കാണാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തുന്നതെന്നും അധികൃതർ വ്യക്തമാക്കി. അതേ സമയം ഗൾഫ് രാജ്യങ്ങളിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു കഴിഞ്ഞു.
വ്യാഴാഴ്ച ഇസ്ലാമിക രാജ്യങ്ങൾ ചന്ദ്രക്കല നിരീക്ഷണം നടത്തും. ചന്ദ്രനെ കണ്ടതിന്റെ അടിസ്ഥാനത്തിൽ മാത്രമേ കൃത്യമായ തീയതി സ്ഥിരീകരിക്കുകയുള്ളൂവെന്നും കേന്ദ്രം വ്യക്തമാക്കി. പശ്ചിമ ആഫ്രിക്കയുടെ ചില ഭാഗങ്ങൾ ഒഴികെയുള്ള മിക്ക അറബ്, ഇസ്ലാമിക രാജ്യങ്ങളിലും നഗ്നനേത്രങ്ങൾ കൊണ്ടോ ദൂരദർശിനിയിലൂടെയോ വ്യാഴാഴ്ച ചന്ദ്രക്കല കാണുന്നത് അസാധ്യമാണെന്ന് രാജ്യാന്തര ജ്യോതിശാസ്ത്ര കേന്ദ്രം അറിയിച്ചു.
അതേ സമയം യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നിവയുൾപ്പെടെയുള്ള ജിസിസി രാജ്യങ്ങൾ പൊതു, സ്വകാര്യ മേഖലകൾക്ക് പെരുന്നാൾ അവധി പ്രഖ്യാപിച്ചു. യുഎഇയും സൗദി അറേബ്യയും നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചപ്പോൾ ഖത്തർ 11 ദിവസത്തെ അവധിയാണ് നൽകുന്നത്. ഒമാനും കുവൈത്തും അഞ്ച് ദിവസത്തെ അവധി നൽകും.
Comments