കൊല്ലം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഗജരാജരത്ന പട്ടം തൃക്കടവൂർ ശിവരാജുവിന്. ഇന്ന് ഗജരാജരത്ന പട്ടം സമ്മാനിക്കും. നന്തൻകോട് ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചേരുന്ന യോഗത്തിൽ ഗജരാജ ആദരവും സാംസ്കാരിക സമ്മേളനവും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും.
ശേഷം ഗജരാജരത്ന പട്ടം തൃക്കടവൂർ ശിവരാജുവിന് സമ്മാനിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആനകളിൽ തലയെടുപ്പിലും ആകാര മികവിലും ബുദ്ധി ശ്ക്തിയിലും സൗന്ദര്യത്തിലും കായികബലത്തിലുമുൾപ്പെടെ ലക്ഷണമൊത്ത ആനയാണ് തൃക്കടവൂർ ശിവരാജു. ആനപ്രേമികളുടെ ഏറെ നാളത്തെ ആഗ്രഹമാണ് ഇന്ന് സഫലമാകുന്നത്.
ഗജരാജരത്ന പട്ടം സ്വീകരിച്ച ശേഷം തിരികെയെത്തുന്ന ശിവരാജുവിന് ഇന്ന് വൈകിട്ട് അഞ്ചിന് തേവള്ളിക്കരയിലെ മഹാലക്ഷ്മിക്കാവിൽ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളും എട്ട് കരക്കാരും ഭക്തജനങ്ങളും ആനപ്രേമികളും ചേർന്ന് ഗംഭീര സ്വീകരണം നൽകും. വാദ്യമേളങ്ങളുടെ അകമ്പടിയുമായി ശിവരാജുവിനെ ഘഷയാത്രയിലൂടെയാകും ക്ഷേത്രത്തിലേക്ക് എത്തിക്കുന്നത്.
Comments