കൊൽക്കത്ത: പശ്ചിമ ബംഗാൾ അതിർത്തിയിൽ നിന്ന് സ്വർണം പിടികൂടി ബിഎസ്എഫ്. നോർത്ത് 24 പർഗാനാസ് സ്വദേശി ദേവാശിഷ് ദേവ്നാഥ് പിടിയിലായി. 36-ലക്ഷം വിലമതിക്കുന്ന 581.27 ഗ്രാം സ്വർണമാണ് സേന പിടികൂടിയത്.
നോർത്ത് 24 പർഗാനാസ് ജില്ലയിൽ നിന്ന് ഇന്ത്യയിലേക്ക് കടത്തുന്നതിനിടയിലാണ് സ്വർണം കടത്താനുള്ള ശ്രമം പരാജയപ്പെട്ടത്. അതിർത്തിയിൽ കള്ളക്കടത്തിന് സാധ്യതയുണ്ടെന്ന വിവരം സേനക്ക് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കള്ളക്കടത്തുകാരനെ പിടികൂടിയത്. തുടയിൽ ഒളിപ്പിച്ച നിലയിൽ സ്വർണമുണ്ടായത്.
തനിക്ക് വന്ന സന്ദേശമനുസരിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചതെന്നും പ്രതിഫലമായി 2000-രൂപ ലഭിക്കുമെന്നും ദേവ്നാഥ് വെളിപ്പെടുത്തി. പിടിച്ചെടുത്ത സ്വർണം കസ്റ്റംസിന് കൈമാറി.സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
Comments