എറണാകുളം: പോലീസുകാരനൊപ്പം വീടുവിട്ട് ഇറങ്ങിയ യുവതി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. നെടുമ്പാശേരി സ്വദേശിയായ യുവതിയും സുഹൃത്തായ പോലീസുകാരനും സഞ്ചരിച്ച കാറിടിച്ചാണ് അപകടമുണ്ടായത്. അപകടമറിഞ്ഞ് പോലീസ് സംഭവസ്ഥലത്തെത്തിയപ്പോഴെക്കും ഇരുവരും സ്ഥലം വിട്ടിരുന്നു. അപകടത്തിൽ മൂന്നാർ ഹൈഡൽ പാർക്കിലെ ഉപകരണങ്ങൾക്ക് കേടുപാടുണ്ടായി.
നെടുമ്പാശേരി സ്വദേശിനിയായ യുവതിയെ കാണ്മാനില്ലെന്ന് കാണിച്ച് ഇവരുടെ ഭർത്താവ് നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് ടവർ ലോക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ മൂന്നാറിലുണ്ടെന്ന് കണ്ടെത്തിയത്. പോലീസെത്തിയത് അറിഞ്ഞതോടെ ഇരുവരും കടന്നുകളയുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ തന്നെയാണ് ഹൈഡൽ പാർക്കിൽ അപകടം ഉണ്ടാക്കിയതെന്ന് വ്യക്തമായത്. സംഭവത്തിൽ മൂന്നാർ പോലീസ് കേസെടുത്തു.
Comments