ന്യൂഡൽഹി : ക്രെഡിറ്റിൽ നിരവധി ഹിറ്റ് ഹിപ്പ്-ഹോപ്പ് റാപ്പുകൾ സ്വന്തമായുള്ള ഗായകനാണ് യോ യോ ഹണി സിംഗ്.പുതിയ ആൽബവുമായി തിരിച്ചെത്തിയിരിക്കുകയാണ് അദ്ദേഹം . അദ്ദേഹത്തിന്റെ പുതിയ ആൽബമായ ഹണി 3.ഒ പുറത്തിറങ്ങി. ഈ ആൽബവുമായി ബന്ധപ്പെട്ട് ഹണി സിംഗ് നിരവധി അഭിമുഖങ്ങളും നൽകിയിട്ടുണ്ട്. അഭിമുഖത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പറ്റിയും അദ്ദേഹം പരാമർശിച്ചു.
“ഇന്നത്തെ തലമുറ വളരെ ബുദ്ധിയുള്ളവരാണ്. നാടകവും യാഥാർത്ഥ്യവും തമ്മിലുള്ള വ്യത്യാസം അവർക്കറിയാം. ഇന്ന് ഇന്ത്യയിലെ എല്ലാ രാഷ്ട്രീയക്കാരെയും, ഞാൻ അവരെ രാഷ്ട്രീയക്കാർ എന്ന് വിളിക്കില്ല, ഞാൻ അവരെ നേതാക്കൾ എന്ന് വിളിക്കും . എന്നാൽ മോദിജി നാടകമൊന്നും ഇല്ലാത്ത, യഥാർത്ഥ മനുഷ്യനാണെന്ന് ഇന്നത്തെ തലമുറയ്ക്ക് അറിയാം.“ ഹണി സിംഗ് പറയുന്നു. സിദ്ധാർത്ഥ് കണ്ണനാണ് ഈ അഭിമുഖം തന്റെ യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്.
ജോലി നല്ലതാണെങ്കിൽ, ലോകമെമ്പാടുമുള്ള ആളുകൾ തീർച്ചയായും കേൾക്കും. മോദിജി ഇന്ത്യയെ ഏറെ മുന്നോട്ട് കൊണ്ടുപോകും. മോദി എപ്പോഴും ഹിന്ദിയിലാണ് സംസാരിക്കുന്നത്. അദ്ദേഹം ബ്രിട്ടീഷ് ഉച്ചാരണത്തിലല്ല സംസാരിക്കുന്നത്. ലളിതമായ മനുഷ്യനാണ് മോദിയെന്നും ഹണി സിംഗ് പറയുന്നു.
Comments