ബീജിംഗ്: ഭർത്താവുമൊത്തുള്ള അക്രോബാറ്റിക് ഷോയ്ക്കിടെ താഴെ വീണ് യുവതിയ്ക്ക് ദാരുണാന്ത്യം. ചൈനയിലെ സുഷോയിൽ നടത്തിയ പ്രകടനത്തിനിടെയായിരുന്നു സംഭവം. പ്രകടനത്തിനിടെ പങ്കാളി കാലുകൊണ്ട് പിടിക്കാൻ ശ്രമിക്കുനന്തിനിടെയാണ് യുവതി താഴെ വീണത്.
സംഭവത്തിന് പിന്നാലെ യുവതിയെ അടിയന്തരമായി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സേഫ്റ്റി ബെൽറ്റ് അണിയാതെയാണ് യുവതി പ്രകടനം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.
Comments