ലണ്ടൻ: ലെബനീസ് തിവ്രവാദ ഗ്രൂപ്പിനായി ധനസമാഹരണം നടത്തിയ ഇന്ത്യൻ പൗരൻ ലണ്ടനിൽ അറസ്റ്റിൽ. മധുരയിൽ നിന്നും യുകെയിലേക്ക് കുടിയേറിയ സുന്ദർ നാഗരാജനാണ് ബ്രിട്ടീഷ് പോലീസിന്റെ പിടിയിലായത്. ആഫ്രിക്കൻ രാജ്യമായ ലെബനൻ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയായ ഹിസ്ബല്ലയ്ക്കായാണ് ഇയാൾ പണം സമാഹരിച്ചത്.
നസീം അഹമ്മദ് എന്നയാളെയും ഇതേ കേസിൽ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുകെ, യുഎസ് എന്നീ രാജ്യങ്ങളിൽ ഹിസ്ബല്ല ഗ്രൂപ്പിനായി പണം സമാഹരിച്ചിരുന്നതിൽ മുഖ്യ കണ്ണികളായി നസീം അഹമ്മദും സുന്ദർ നാഗരാജനും പ്രവർത്തിച്ചിരുന്നതായി ലണ്ടൻ പോലീസ് പറഞ്ഞു.
ഇറാന്റെ പിന്തുണയൊടെ പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പാണ് ഹിസ്ബല്ല. 2019 ലാണ് ബ്രിട്ടിഷ് സർക്കാർ ഹിസ്ബല്ലയെ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തിയത്.
Comments