കൊല്ലം: അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കടയ്ക്കലിലാണ് ദാരുണസംഭവം. കടയ്ക്കൽ ദർപ്പക്കാട് പുനയം കോളനിയിൽ വേങ്ങവിള വീട്ടിൽ ശ്യാം-മാളു ദമ്പതികളുടെ മകൾ പന്ത്രണ്ടുവയസുള്ള ശിവാനിയാണ് മരിച്ചത്.
വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ അമ്മ ശുചിമുറിയിൽ പോയിട്ട് തിരിക വന്നപ്പോൾ കിടപ്പുമുറിയിലാണ് തൂങ്ങി നിൽക്കുന്നതായി കണ്ടത്. അമ്മയും മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മയുടെ നിലവിളികേട്ട് അടുത്തുളളവർ ഓടിയെത്തി കുട്ടിയെ കടയ്ക്കൽ താലൂക്കാശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടിയുടെ ജീവൻ നഷ്ടമായിരുന്നു.
തൊട്ടടുത്ത വീട്ടിലെ കുട്ടികളുമായി കളിച്ചുകൊണ്ട് നിൽക്കെ മറ്റൊരു കുട്ടിയെ തള്ളിയിട്ടതിന് ശിവാനിയുടെ മാതാവ് വഴക്കുപറഞ്ഞതിലുള്ള മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. കടയ്ക്കൽ പോലീസ് അന്വേഷണംതുടങ്ങി.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056
Comments