തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. അക്ഷയ തൃതീയ ദിനമായ ഇന്ന് ഒരു പവന് 240 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വിപണിയിൽ 44,600 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 30 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5,575 രൂപയിലെത്തി. 18 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 30 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇന്നത്തെ വിപണി വില 4,635 രൂപയായി. കഴിഞ്ഞ രണ്ട് ദിവസമായി ഉയർന്ന സ്വർണ വിലയിലാണ് ഇടിവുണ്ടായിരിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ ഇന്നും മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 81 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 103 രൂപയാണ്. ഏപ്രിൽ 14-ന് സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഗ്രാമിന് 55 രൂപ വർദ്ധിച്ച് വില റെക്കോർഡ് മറികടക്കുകയായിരുന്നു. പവന് 45,320 രൂപയായിരുന്നു അന്നത്തെ വില.
Comments