ഇടുക്കി: കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ പൂപ്പാറ തോണ്ടിമലയ്ക്കു സമീപം ടൂറിസ്റ്റ് വാൻ കൊക്കയിലേക്ക് മറിഞ്ഞ് 4 പേർ മരിച്ചു. തിരുനൽവേലി സ്വദേശികളായ സി.പെരുമാൾ (59), വള്ളിയമ്മ(70), വിശ്വ (8), സുശീന്ദ്രൻ(20) എന്നിവരാണ് മരിച്ചത്.ഇരുപതോളം പേർ വാഹനത്തിലുണ്ടായിരുന്നു. ആറ് പേരുടെ നില ഗുരുതരമാണ്. ഇവരെ തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ടൂറിസ്റ്റ് ബസ് യാത്രക്കാരായ 16 പേർക്ക് പരുക്കേറ്റു.
തൊണ്ടിമല ഇരച്ചിൽപാറയ്ക്ക് സമീപം വൈകുന്നേരം 6.45നാണ് അപകടം നടന്നത്. വളവ് തിരിയുമ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട വാൻ കൊക്കയിലേക്ക് വീഴുകയായിരുന്നു.
നാട്ടുകാരും ഇതുവഴിയെത്തിയ മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കേറ്റവരെ ആദ്യം രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്നും തേനി മെഡിക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു.
Comments