തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോയിൽ നിയന്ത്രണങ്ങൾ. ഏപ്രിൽ 25 രാവിലെ 8 മുതൽ 11 വരെ ഡിപ്പോയും തൊട്ടടുത്തുള്ള കോംപ്ലക്സിലെ എല്ലാ കടകളും ഓഫീസുകളും രാവിലെ 11-ന് ശേഷം ആയിരിക്കും പ്രവർത്തിക്കുക.
ബസ്റ്റാന്റിന്റെ പാർക്കിംഗ് ഏരിയ മൊത്തമായും 24-ന് വൈകിട്ടോടെ ഒഴിപ്പിക്കും. തമ്പാനൂരിൽ നിന്നുള്ള ബസ്സുകൾ എല്ലാം അന്ന് രാവിലെ 11-വരെ വികാസ് ഭവനിൽ നിന്നായിരിക്കും ഓപ്പറേറ്റ് ചെയ്യുന്നത്. ഇന്ന് ചേർന്ന കെഎസ്ആർടിസി ഉന്നത ഉദ്യോഗസ്ഥരുടെയും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെയും യോഗത്തിലാണ്.
കേരളത്തിന്റെ ആദ്യ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ 25ന് പ്രധാനമന്ത്രി തിരുവനന്തപുരം സെൻട്രൽ റെയിൽ വേ സ്റ്റേഷനിൽ ഫ്ലാഗ് ഒഫ് ചെയ്യും. ദ്വിദിന സന്ദർശനത്തിന് പ്രധാനമന്ത്രി 24-ന് കൊച്ചിയിലെത്തും. അന്ന് യുവം പരിപാടിയോടനുബന്ധിച്ച് കേരളത്തിലെ യുവാക്കളുമായി അദ്ദേഹം സംവദിക്കും.
Comments