തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ ഇല്ക്ട്രിക് വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. മൃഗശാലയിലെ ജീവനക്കാരുടെ ഗുരുതര അനാസ്ഥയെ തുടർന്നാണ് അപകടമുണ്ടായത്. മൃഗശാലയ്‌ക്ക് ഉള്ളിൽ സഞ്ചരിയ്‌ക്കുന്ന ഇലക്ട്രിക് വാഹനത്തിൽ താക്കോൽ വെച്ച് ജീവനക്കാർ പോയിരുന്നു. ഈ സമയം ഇവിടെ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ വാഹനത്തിൽ കയറി.
ഇതിനിടയിൽ വാഹനം സ്റ്റാർട്ടായി മുന്നോട്ട് പോകുകയയും അപകടമുണ്ടാകുകയുമായിരുന്നു. മൃഗശാല സന്ദർശിക്കുന്നതിനെത്തിയ രണ്ട് പേർക്കാണ് പരിക്കേറ്റത്. ഈ മാസം ഇരുപതിനാണ് തിരുവനന്തപുരം മൃഗശാലയിൽ രണ്ട് ഇലക്ട്രിക് വാഹനങ്ങൾ എത്തുന്നത്. മൃഗശാലയിൽ സന്ദർശകർക്കായി രണ്ട് ബാറ്ററി വാഹനങ്ങളാണ് ഏർപ്പെടുത്തിയത്. രണ്ട് ബാറ്ററി വാഹനങ്ങളുടെയും ഫ്‌ളാഗ് ഓഫ് കർമ്മം നിർവഹിച്ചത് മന്ത്രി ജെ ചിഞ്ചുറാണി ആയിരുന്നു. നിലവിൽ അഞ്ച് ബാറ്ററി വാഹനങ്ങളാണ് മൃഗശാലയിലുള്ളത്.
Comments