ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ റോഡിന് കുറുകെ മ്ലാവ് ചാടിയുണ്ടായ അപകടത്തിൽ യാത്രികർക്ക് പരിക്ക്. വണ്ടിപ്പെരിയാർ വള്ളക്കടവ് റോഡിൽ കറുപ്പ് പാലത്തിന് സമീപമാണ് അപകടമുണ്ടായിരിക്കുന്നത്. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്കും ബൈക്ക് യാത്രികനും പരിക്കേറ്റു. തേയിലതോട്ടത്തിൽ നിന്നും റോഡിലേക്ക് കയറി വന്ന മ്ലാവ് ഓട്ടോറിക്ഷയുടെ കുറുകെ ചാടുകയായിരുന്നു. ഓട്ടോയിടിച്ച മ്ലാവ് പിന്നോട്ട് ചാടിയപ്പോൾ എതിരെ വന്ന ബൈക്കിലും ഇടിച്ചു. അപകടത്തിൽ ഓട്ടോഡ്രൈവർക്കും ബൈക്ക് യാത്രക്കാരനും സാരമായ പരിക്കേറ്റു.
നാലാം തവണയാണ് ഇതേ റോഡിൽ മ്ലാവ് വാഹനങ്ങൾക്ക് മുന്നിൽ ചാടുന്നതും അപകടമുണ്ടാകുന്നതും. പ്രദേശത്തെ തേയില തോട്ടത്തിനുള്ളിൽ രണ്ട് മ്ലാവുകൾ സ്ഥിരമായി തമ്പടിച്ചിരിക്കുകയാണ്. ഇവയെ എത്രയും വേഗത്തിൽ വനത്തിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Comments