മുകേഷ് അംബാനി തന്റെ ജീവനക്കാരന് സമ്മാനിച്ചത് 1,500 കോടി രൂപയുടെ വീട്. ജീവനക്കാരോട് സൗഹൃദപരമായി ഇടപെടുന്ന റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ തന്റെ വലം കയ്യും വിശ്വസ്തനുമായ മനോജ് മോദിക്കാണ് സമ്മാനമായി വീട് നൽകിയിരിക്കുന്നത്. മുംബൈയിൽ ആണ് വീട് വാങ്ങി നൽകിയിരിക്കുന്നത്. 1.7 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ 22 നിലകളായാണ് കെട്ടിടം പണി കഴിപ്പിച്ചിരിക്കുന്നത്. മുംബൈയിലെ നേപ്പിയൻ സീ റോഡിലാണ് വീട് സ്ഥിതിചെയ്യുന്നത്.
മുകേഷ് അംബാനിയുടെ സഹപാഠിയായിരുന്നു മനോജ് മോദ. 1980-കളുടെ തുടക്കത്തിൽ മുകേഷ് അംബാനിയുടെ പിതാവ് ധീരുഭായ് അംബാനി കമ്പനിയെ നയിക്കുന്ന സമയമാണ് മനോജ് മോദി റിലയൻസിൽ ചേരുന്നത്. എംഎം എന്ന പേരിലും മനോജ് മോദി അറിയപ്പെടുന്നു. റിലയൻസ് ഗ്രൂപ്പിന്റെ എല്ലാ പ്രധാന തീരുമാനങ്ങൾക്കും പിന്നിൽ നിൽക്കുന്ന വ്യക്തിത്വമാണ് അദ്ദേഹം.
ഹജീറ പെട്രോകെമിക്കൽസ്, ജാംനഗർ റിഫൈനറി, ടെലികോം ബിസിനസ്, റിലയൻസ് റീട്ടെയിൽ, റിലയൻസ് 4ജി റോൾഔട്ട് തുടങ്ങിയ റിലയൻസ് പദ്ധതികൾ വിജയിപ്പിക്കുന്നതിൽ മനോജ് മോദി നിർണായക പങ്കുവഹിച്ചിരുന്നു. നിലവിൽ റിലയൻസ് റീട്ടെയിലിന്റെയും റിലയൻസ് ജിയോയുടെയും ഡയറക്ടറായാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. തലത്തി ആൻഡ് പാർട്ണേഴ്സ് എൽഎൽപി രൂപകൽപ്പന ചെയ്ത വീടാണ് മനോജ് മോദിക്ക് സമ്മാനമായി നൽകിയത്. കൂടാതെ വീട്ടുപകരണങ്ങൾ ഇറ്റലിയിൽ നിന്ന് ഇറക്കുമതി ചെയ്തവയാണ്.
Comments