ഇസ്ലാമാബാദ്: പാകിസ്താനിലെ സ്വാത്തിലെ പോലീസ് സ്റ്റേഷനിൽ സ്ഫോടനം. ചാവേർ ആക്രമണത്തിൽ എട്ട് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 10 പേർ കൊല്ലപ്പെടുകയും ഇരുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനങ്ങളിൽ കെട്ടിടം തകർന്നതായി പാക് പോലീസ് അറിയിച്ചു.
പ്രവിശ്യയിലുടനീളം സുരക്ഷാ ഉദ്യോഗസ്ഥർ അതീവ ജാഗ്രത പുലർത്തണമെന്ന് ഖൈബർ പഖ്തൂൺഖ്വ പോലീസ് ഇൻസ്പെക്ടർ അറിയിച്ചു. പാകിസ്താനിൽ പോലീസുകാർക്ക് നേരെയുള്ള ആക്രമണം വർദ്ധിച്ചുവരികയാണ്. ഈ വർഷം നിരവധി പോലീസ് ഉദ്യോഗസ്ഥരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്.
പാകിസ്താനിൽ തീവ്രവാദ സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പോലീസുകാർക്കു നേരെയുള്ള ആക്രമണങ്ങളും വർദ്ധിക്കുന്നത്. ഭീകരർ നിയമപാലകരെ ലക്ഷ്യമിടുന്നുണ്ട്. സുരക്ഷാ ഏജൻസികളും ഭീകരർക്കെതിരെ നടപടി ശക്തമാക്കിയിട്ടുണ്ട്.
Comments