തിരുവനന്തപുരം: വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രിയുടെ സന്ദർശനവും സംബന്ധിച്ച നിയന്ത്രണങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രലിൽ വന്ന് പോകുന്ന ട്രയിനുകൾ ഭാഗികമായി റദ്ദാക്കി. സെൻട്രൽ സ്റ്റേഷനിലേക്കുള്ള പ്രവേശനം പവർഹൗസ് റോഡ് വഴി മാത്രമാക്കി.
ഇന്റർസിറ്റി എക്സ്പ്രസ്, വഞ്ചിനാട് എക്സ്പ്രസ് , മലബാർ എക്സ്പ്രസ്, ചെന്നൈ മെയിൽ, അമൃത എക്സ്പ്രസ് എന്നിവ കൊച്ചുവേളിയിലും കൊല്ലം ജംഗ്ഷൻ- തിരുവനന്തപുരം സെൻട്രൽ അൺറിസർവ്ഡ് എക്സ്പ്രസ് കഴക്കൂട്ടം സ്റ്റേഷനിലും സർവീസ് അവസാനിപ്പിക്കും. കൊച്ചുവേളിയിൽ സർവീസ് അവസാനിപ്പിക്കേണ്ട നാഗർകോവിൽ- കൊച്ചുവേളി എക്സ്പ്രസ് സ്പെഷ്യൽ നേമം സ്റ്റേഷനിൽ സർവീസ് അവസാനിപ്പിക്കും.
ഇന്ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം സെൻട്രൽ-കൊല്ലം ജംഗ്ഷൻ അൺറിസർവ്ഡ് സ്പെഷ്യൽ കഴക്കൂട്ടത്ത് നിന്ന് വൈകുന്നേരം 6.20-ന് സർവീസ് ആരംഭിക്കും. തിരു.-മംഗളൂരു മലബാർ എക്സ്പ്രസ് വൈകുന്നേരം 6.45-നും ചെന്നൈ മെയിൽ വൈകുന്നേരം 3.05-ന് കൊച്ചുവേളിയിൽ നി്ന്നും സർവീസ് ആരംഭിക്കും.
Comments