തിരുവനന്തപുരം: തലസ്ഥാനത്ത് എത്തിയ അനിൽ ആന്റണിയ്ക്ക് വൻ സ്വീകരണമൊരുക്കി ബിജെപി തിരുവനന്തപുരം ജില്ലാ ഘടകം . 2024-ൽ ഉയർന്ന ഭൂരിപക്ഷത്തിൽ കേന്ദ്ര സർക്കാർ അധികാരത്തിലെലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കാമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച അനിൽ ആന്റണി കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചു.
2024-ൽ ഉയർന്ന ഭൂരിപക്ഷത്തിൽ കേന്ദ്ര സർക്കാർ അധികാരത്തിലെത്തുമെന്ന് പറഞ്ഞ അനിൽ ആന്റണി കോൺഗ്രസിനെ കാത്തിരിക്കുന്നത് റെക്കോർഡ് തോൽവിയായിരിക്കുമെന്നും വിമർശിച്ചു.യുവ ജനതയ്ക്ക് പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളിൽ പൂർണ വിശ്വാസമുണ്ട്.ഇന്ത്യ ലോകത്തിലെ തന്നെ മുൻ നിരയിലേക്കെത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലയിലെ പ്രവർത്തകരെ പരിചയപ്പെട്ടതിന് ശേഷം ബിജെപി ജില്ലാ അദ്ധ്യക്ഷനുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയാണ് അനിൽ ആന്റണി മടങ്ങിയത്.
ബിജെപി അംഗത്വം സ്വീകരിച്ചതിന് ശേഷം ആദ്യമായാണ് അനിൽ ആന്റണി തിരുവനന്തപുരം പാർട്ടി ഓഫീസിലെത്തുന്നത്. ബിജെപി ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷിന്റെ നേതൃത്വത്തിൽ വൻ വരവേൽപ്പ് നൽകിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഇന്ത്യയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കുമെന്ന ആത്മവിശ്വാസമായിരുന്നു അനിൽ ആന്റണിയുടെ വാക്കുകളിൽ.
Comments