തിരുവനന്തപുരം: എറണാകുളം- ഷൊർണൂർ റെയിൽപ്പാതയിലുള്ള ചാലക്കുടി റെയിൽവേ പാലത്തിലെ ഗർഡറുകൾ മാറ്റുന്ന ജോലികൾ ഇന്ന് ആരംഭിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് പത്ത് വരെയാകും അറ്റകുറ്റപ്പണികൾ നടത്തുക. ഈ സാഹചര്യത്തിൽ ട്രെയിനുകൾ ഒറ്റ ട്രാക്കിലൂടെ മാത്രമാകും കടത്തി വിടുക. അതുകൊണ്ട് ട്രെയിൻ ഗതാഗതത്തിന് വലിയ തടസങ്ങൾ നേരിട്ടേക്കാമെന്ന് റെയിൽവേ പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നു.
ചില ട്രെയിനുകൾ പൂർണമായും ചിലത് ഭാഗികമായും ആയിരിക്കും തടസപ്പെടുക. പണികൾ നടക്കുന്ന ഭാഗങ്ങളിൽ ട്രെയിനുകളുടെ വേഗത കുറയ്ക്കും. ഗർഡറുകൾ മാറ്റുന്നതിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങൾ ബുധനാഴ്ച ആരംഭിച്ചിരുന്നു. ഗർഡറുകൾ മാറ്റുന്ന ലൈനിൽ റെയിൽപ്പാളം അഴിച്ചു നീക്കുന്ന ജോലികളാണ് ഇന്നലെ നടന്നത്. അമ്പതിലധികം ജോലിക്കാരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഗർഡറുകൾ പുഴയുടെ ഇരു കരകളിലുമായി നേരത്തെ കൊണ്ടുവന്ന് ഇറക്കിയിരുന്നു. ഷൊർണൂർ-എറണാകുളം പാതയിലെ റെയിൽപ്പാലത്തിലെ ഗർഡറുകൾ നേരത്തെ മാറ്റിയിരുന്നു.
വ്യാഴാഴ്ച റദ്ദാക്കിയ ട്രെയിനുകൾ
ചാലക്കുടിപ്പാലത്തിലെ ഗർഡറുകൾ നീക്കുന്നതിനാൽ വ്യാഴാഴ്ച റദ്ദുചെയ്ത ട്രെയിനുകൾ
എറണാകുളം ജംഗ്ഷൻ – കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് (16305)
എറണാകുളം ജംഗ്ഷൻ -ഗുരുവായൂർ എക്സ്പ്രസ് (06438 )
കോട്ടയം-നിലമ്പൂർ റോഡ് ഇന്റർസിറ്റി എക്സ്പ്രസ് (16326)
നിലമ്പൂർ റോഡ് – കോട്ടയം ഇന്റർസിറ്റി എക്സ്പ്രസ്(16325)
നാഗർകോവിൽ – മംഗളൂരു ഏറനാട് എക്സ്പ്രസ് (16606)
മംഗളൂരു സെൻട്രൽ – നാഗർകോവിൽ ഏറനാട് എക്സ്പ്രസ് (16605)
തിരുനൽവേലി – പാലക്കാട് ജംഗ്ഷൻ പാലരുവി എക്സ്പ്രസ് (16791)
പാലക്കാട് ജങ്ഷൻ – തിരുനൽവേലി പാലരുവി എക്സ്പ്രസ് (16792)
എറണാകുളം ജംഗ്ഷൻ- ബെംഗളൂരു ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12678)
കൊച്ചുവേളി -ലോക്മാന്യതിലക് ഗരീബ്രഥ് എക്സ്പ്രസ് (12202)
എറണാകുളം ജംഗ്ഷൻ – പാലക്കാട് മെമു (06798)
ആലപ്പുഴ-ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22640)
എറണാകുളം-ഷൊർണൂർ മെമു (06018)
എറണാകുളം ജംഗ്ഷൻ – ഗുരുവായൂർ എക്സ്പ്രസ് (06448)
ഗുരുവായൂർ-എറണാകുളം എക്സ്പ്രസ് (06447)
ഗുരുവായൂർ-തൃശ്ശൂർ എക്സ്പ്രസ് (06445 )
തൃശ്ശൂർ-ഗുരുവായൂർ എക്സ്പ്രസ് (06446)
കൊച്ചുവേളി-ഹുബ്ലി വീക്ക്ലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12778)
വെള്ളിയാഴ്ച റദ്ദാക്കിയ ട്രെയിനുകൾ…
ബെംഗളൂരു സിറ്റി-എറണാകുളം ജംഗ്ഷൻ ഇൻർസിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12677)
ലോക്മാന്യതിലക്- കൊച്ചുവേളി ഗരീബ്രഥ് എക്സപ്രസ് (12201)
ഇതിന് പുറമെ നിരവധി ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും വഴിതിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്. കൂടാതെ പോത്തനൂരിനും കോയമ്പത്തൂരിനും ഇടിയൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 27 മുതൽ 30 വരെ ഇതുവഴി ഓടുന്ന ഏതാനും ട്രെയിനുകൾ വഴി തിരിച്ചു വിടുമെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്. ദീർഘദൂര സർവീസുകൾ ഒന്നോ രണ്ടോ മണിക്കൂറുകൾ പലയിടത്തായി പിടിച്ചിടുമെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്.
Comments