തിരുവനന്തപുരം: ട്രെയിനിൽ നിന്ന് പല്ല് തേക്കുന്നതിനിടെ കാറ്റിൽ അടഞ്ഞ വാതിൽ തട്ടി യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം നെടുമങ്ങാട് പനവൂർ സ്വദേശി 36-കാരൻ ആനന്ദ് കൃഷ്ണൻ ആണ് മരിച്ചത്. രാവിലെ പടിഞ്ഞാറെ കല്ലട തലയിണക്കാവ് റെയിൽവേ ഗേറ്റിന് സമീപമാണ് സംഭവം.
കണ്ണൂരിൽ മരപ്പണിക്കാരാനായ ആനന്ദ് കൃഷ്ണൻ ഭാര്യ അഞ്ജനയ്ക്കും മകൻ ആത്മദേവിനുമൊപ്പം യാത്ര ചെയ്യുന്നതിനിടെയിലായിരുന്നു അപകടം. മലബാർ എക്സ്പ്രസിൽ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയായിരുന്നു കുടുംബം. ഭാര്യയെ മറ്റ് യാത്രക്കാർ വൈകിയാണ് വിവരം അറിയിച്ചത്. തുടർന്ന് കൊല്ലത്തിറങ്ങി ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.
ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പല്ല് തേക്കുന്നതിനായി വാഷ്ബെയ്സിന് അടുത്തേക്ക് പോകുമ്പോൾ ട്രെയിൻ ഉലയുകയും പിടിവിട്ട് പുറത്തേക്ക് തെറിച്ചുവീഴുകയുമായിരുന്നെന്ന് ശാസ്താംകോട്ട പോലീസ് അറിയിച്ചു.
Comments