എറണാകുളം: എറണാകുളം അങ്കമാലിയിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് രണ്ട് പേർക്ക് ഗുരുതര പരിക്ക്. അങ്കമാലിയിലെ ദേശീയപാതയിലെ വാപ്പിലശേരി പള്ളിയ്ക്ക് സമീപമാണ് അപകടം. നിയന്ത്രണം വിട്ട ലോറി മരത്തിൽ ഇടിച്ച് മറിയുകയായിരുന്നു.
ആലുവ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറി ഡ്രൈവർക്കും സഹായിക്കുമാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Comments