തിരുവനന്തപുരം: പാറ്റൂരിൽ സ്ത്രീകൾക്കെതിരെ മോശമായി പെരുമാറിയ സംഭവത്തിൽ പ്രതി പിടിയിൽ. പബ്ലിക് ലൈബ്രറി ക്യാൻറീൻ ജീവനക്കാരനായ ജയ്സൺ ആണ് അറസ്റ്റിലായത്. ബൈക്ക് നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടാൻ കഴിഞ്ഞത്.
തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ ആൾ സ്ത്രീയോട് ലൈംഗിക ചുവയോടെ സംസാരിച്ച ശേഷം കടന്നുകളയുകയായിരുന്നു. ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറുടെ ഭാര്യയ്ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. കഴിഞ്ഞ ദിവസവും സമാന രീതിയിൽ മരുന്ന് വാങ്ങാനെത്തിയ സ്ത്രീയോട് ബൈക്കിലെത്തിയാൾ മോശമായി പെരുമാറിയിരുന്നു. സംഭവത്തിൽ പ്രതിയെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
Comments