എറണാകുളം: ഇടപ്പള്ളി ബൈപ്പാസിൽ നിയന്ത്രണം തെറ്റി ആംബുലൻസ് മരത്തിലിടിച്ച് മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കുകളില്ല. ഇടപ്പള്ളി ബൈപ്പാസിന് സമീപം അഞ്ചുമന ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം. ഇന്ന് രാവിലെ ആറ് മണിയോടെ ആയിരുന്നു സംഭവം. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഇടള്ളി അമൃത ആശുപത്രിയിലേയ്ക്ക് പോകവേ ആയിരുന്നു ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. തുടർന്ന് രോഗിയെ മറ്റൊരു കാറിൽ ആശുപത്രിയിൽ എത്തിച്ചു.
നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസ്സുകണ്ട് ആംബുലൻസ് ഡ്രൈവർ ബ്രേക്ക് ചവിപ്പോഴാണ് അപകടം സംഭവിച്ചത്. മഴയുണ്ടായിരുന്നതിനാൽ ആംബുലൻസ് തെന്നി സമീപത്തെ മരത്തിലിടിച്ച് മറിയുകയായിരുന്നു.
Comments