പാലക്കാട്: മഴയത്ത് വീട് തകർന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വനവാസി യുവാവ് മരിച്ചു. അട്ടപ്പാടി ഷോളയൂർ ഊത്തുക്കുഴി ഊരിലെ രംഗനാഥൻ (28) ആണ് മരിച്ചത്. തലയ്ക്ക് പരിക്കേറ്റ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു മരണം. കഴിഞ്ഞ ദിവസം പെയ്തമഴയിലാണ് യുവാവിന്റെ വീട് തകർന്നത്. ശനിയാഴ്ച്ച ഒൻപത് മണിയോടെ പെയ്ത കനത്ത മഴയിലാണ്വീട്തകർന്നത്.
Comments