സംസ്ഥാനത്ത് പല ജില്ലകളിലും വേനല്‍മഴ കനക്കുമ്പോള്‍ കേരളത്തിന് പുറത്തും ചില സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു. ബംഗലൂരു, ഹൈദരാബാദ്, നോയിഡ തുടങ്ങിയ നഗരങ്ങളിലാണ് കൂടുതലും മഴ നാശം വിതച്ചിരിക്കുന്നത്. ഹിമാചല്‍, ജമ്മു, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും മഴ കനക്കുമെന്നാണ് നിലവിൽ കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
This is the situation at Padma Colony.#HyderabadRains pic.twitter.com/HmkbI6J3nj
— Nellutla Kavitha (@iamKavithaRao) April 29, 2023
അതേസമയം ഹൈദരാബാദില്‍ ദിവസങ്ങളോളം നീണ്ടുനിന്ന കനത്ത വേനല്‍മഴയെ തുടര്‍ന്ന് ഇവിടുത്തെ നഗരപ്രദേശങ്ങളില്‍ പ്രളയസമാനമായ സാഹചര്യം വന്നുചേര്‍ന്നിരിക്കുന്നുവെന്നാണ് പുറത്തുവരുന്ന വീഡിയോകളും ചിത്രങ്ങളും വ്യക്തമാക്കുന്നത്. ഏറെ അപകടകരമായ രീതിയില്‍ അതിശക്തമായി വെള്ളമൊഴുകുകയാണിവിടെ ഉണ്ടായിരിക്കുന്നത്. കാറുകളടക്കമുള്ള വാഹനങ്ങള്‍ ഒഴുക്കില്‍ പെട്ട് ഒലിച്ച് പോകുന്നതും വീഡിയോയില്‍ കാണാം.
വീഡിയോയില്‍ വീടുകളിലെല്ലാം വെള്ളം കയറിയിരിക്കുന്നതും ആളുകള്‍ അവിടെയെല്ലാം കുടുങ്ങിക്കിടക്കുന്നതും വ്യക്തമാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ ആംബുലൻസിന്റെയോ പൊലീസ് വാഹനത്തിന്റെയോ ഫയര്‍ ഫോഴ്സ് വാഹനത്തിന്റെയോ സൈറണ്‍ കേള്‍ക്കാം. പ്രദേശത്തെ അവസ്ഥ എത്രമാത്രം ഭയാനകമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ വീഡിയോ.
Comments