റാഞ്ചി: കല്യാണവീട്ടിൽ പൂരിയെ ചൊല്ലി കൂട്ടത്തല്ല്. ഝാർഖണ്ഡിലെ ഗിരിദിഹിലാണ് സംഭവം. ക്ഷണിക്കപ്പെടാത്ത ഒരു കൂട്ടം യുവാക്കളാണ് കല്യാണവീട്ടിൽ കോലാഹലം സൃഷ്ടിച്ചത്. കല്യാണ തലേന്ന് നടത്തിയ ആഘോഷ പരിപാടിയിലായിരുന്നു തമ്മിലടിയുണ്ടായത്. ചൂടുള്ള പൂരി തങ്ങൾക്ക് ലഭിച്ചില്ലെന്നാരോപിച്ചായിരുന്നു തല്ലുമാല.
എന്നാൽ മനപൂർവ്വം ബഹളമുണ്ടാക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. യുവാക്കൾ ബഹളം വെച്ചതിന് പിന്നാലെ മറ്റൊരു സംഘം കൂടി വിവാഹ വീട്ടിലേക്ക് എത്തി. തുടർന്ന് വാക്കേറ്റവും കല്ലേറുമായി. ഇതിന് പിന്നാലെയാണ് ക്ഷണിക്കാപ്പെടാത്തവരാണ് പരിപാടിയ്ക്കെത്തിയതെന്ന് മനസിലായത്. സംഭവത്തിൽ നാലോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തിന് പിന്നാലെ പോലീസെത്തി ഒരാളെ കസ്റ്റഡിയിലെടുത്ത്. വിവാദത്തിന് തിരികൊളുത്തിയ ആളെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. പോലീസ് കേസെടുത്തതായും അന്വേഷണം പുരോഗമിക്കുന്നതായും അറിയിച്ചു.
Comments