പാലക്കാട്: മണ്ണാർക്കായ് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. വിയ്യകുർശ്ശി സ്വദേശി ജസ്ന(26) ആണ് മരണപ്പെട്ടത്. കുമരംപുത്തൂരിൽ ഇന്ന് 12-മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇയാളെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
മുന്നിൽ പോവുകയായിരുന്ന ബൈക്കിനെ പിറകെ വന്ന ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ഒരാൾ മരണപ്പെടുകയും ചെയ്തു. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. അതേസമയം, അപകടത്തിൽ ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Comments