കുവൈത്ത് സിറ്റി: പത്തനംതിട്ട സ്വദേശികളായ ദമ്പതികളെ കുവൈത്തിൽ മരിച്ച നിലയിൽ. പത്തനംതിട്ട മല്ലശ്ശേരി പൂങ്കാവ് സ്വദേിയായ സൈജു സൈമൺ, ഭാര്യ ജീന എന്നിവരാണ് മരിച്ചത്. സൈജു സൈമണിനെ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിലും ജീനയെ വീടിനുള്ളിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
ഇന്ന് രാവിലെ സാൽമിയയിലായിരുന്നു സംഭവം. ഇവർ താമസിക്കുന്ന അപ്പാർട്ട്മെന്റെ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ സൈജുവിനെയാണ് ആദ്യം കണ്ടെത്തിയത്. തുടർന്ന് അന്വേഷണത്തിൽ പോലീസ് അപ്പാർട്ട്മെന്റിന്റെ പൂട്ട് തകർത്ത് അകത്ത് കടന്നപ്പോഴാണ് കുത്തേറ്റ് മരിച്ച നിലയിൽ ജീനയെ കണ്ടെത്തുന്നത്.
ഭാര്യയെ കുത്തിക്കൊന്ന ശേഷം സൈജു ആത്മഹത്യ ചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് പറഞ്ഞു. കുവൈത്ത് ഒരു ആരോഗ്യ മന്ത്രാലയത്തിൽ ജീവനക്കാരനായ സൈജുവും സാൽമിയയിലെ ഇന്ത്യൻ മോഡൽ സ്കൂളിൽ ഐ.ടി ജീവനക്കാരിയായ ജീനയും ഒരു വർഷം മുൻപാണ് വിവാഹിതരായത്. ഇരുവരുടെയും പുനർ വിവാഹമായിരുന്നു.
Comments