കണ്ണൂർ: കണ്ണൂർ പേരട്ടയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കളിത്തോക്ക് ചുണ്ടി കവർച്ച. ഒരു ലക്ഷം രൂപയാണ് സ്ഥാപനത്തിൽ നിന്നും കവർന്നെടുത്തത്. സംഭവത്തിൽ പേരട്ട സ്വദേശി അബ്ദുൾ ഷുക്കൂറിനെ പോലീസ് പിടികൂടി.
പേരട്ട ടൗണിൽ പ്രവർത്തിക്കുന്ന ആശ്രയ ഫിനാൻസേഴ്സ് എന്ന സ്ഥാപനത്തിൽ വൈകിട്ട് നാലരയോടെയാണ് മോഷ്ടാവ് എത്തിയത്.
തുടർന്ന് സ്ഥാപനത്തിൽ കയറി അവിടെയുണ്ടായിരുന്ന വനിതാ ജീവനക്കാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. ശേഷം ഡ്രോയറിൽ സൂക്ഷിച്ചിരുന്ന പണം കൈക്കലാക്കി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
എന്നാൽ, ഇതിനിടയിൽ ജീവനക്കാരി ബഹളം വെച്ചതോടെ തൊട്ടടുത്ത കടകളിലുണ്ടായിരുന്നവരും നാട്ടുകാരം ചേർന്ന് പ്രതിയെ പിടികൂടി.
തുടർന്നുള്ള പരിശോധനയിലാണ് യുവാവിന്റെ കൈവശമുണ്ടായിരുന്നത് കളിത്തോക്കായിരുന്നുവെന്ന് മനസിലായത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
Comments