സംസ്ഥാനത്ത് ഇന്നും ഇടിയോട് കൂടിയ മഴയ്ക്ക് സാദ്ധ്യത; കടലാക്രമണത്തിനും സാദ്ധ്യത; ജാഗ്രതാ നിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്രാ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
Saturday, September 23 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

സംസ്ഥാനത്ത് ഇന്നും ഇടിയോട് കൂടിയ മഴയ്‌ക്ക് സാദ്ധ്യത; കടലാക്രമണത്തിനും സാദ്ധ്യത; ജാഗ്രതാ നിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്രാ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Janam Web Desk by Janam Web Desk
May 5, 2023, 12:28 pm IST
A A
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്‌ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്. നാളെ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടുന്നതിനാലാണ് മഴ. സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകാനാണ് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു.

അടുത്ത മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്‌ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയും മിന്നലും കാറ്റോടും കൂടിയ മഴക്കാണ് സാദ്ധ്യതയുള്ളത്. കേരള തീരത്ത് ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ട്. മത്സ്യതൊഴിലാളികളും തീരവാസികളും ജാഗ്രത പാലിക്കണം.

ഇടിമിന്നൽ – കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ ജാഗ്രത നിർദ്ദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ ദൃശ്യമല്ല എന്നതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.

– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

– കുട്ടികൾ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

– ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.

– മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസ്സിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

– കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.

– ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പുകളിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

– ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മൽസ്യബന്ധനം, ബോട്ടിങ് തുടങ്ങിയ കാര്യങ്ങൾ നിർത്തി വെച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വെക്കണം.

– പട്ടം പറത്തുന്നത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.

– വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.

– അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.

– ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ് പ്രോട്ടക്ടർ ഘടിപ്പിക്കാം.

– മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്‌ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നൽ ഏറ്റാൽ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.

Tags: keralaRain
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ; പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം

താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ; പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം

സെപ്റ്റംബർ മാസം അവസാനിക്കാൻ ഇനി എട്ട് ദിവസം; അടുത്ത ഏഴ് ദിവസം ബാങ്ക് അവധി

സെപ്റ്റംബർ മാസം അവസാനിക്കാൻ ഇനി എട്ട് ദിവസം; അടുത്ത ഏഴ് ദിവസം ബാങ്ക് അവധി

മോഷ്ടാക്കൾ വീട് കുത്തി തുറക്കാൻ ശ്രമിക്കവെ സെക്യൂരിറ്റി അലാറം മുഴങ്ങി; നാലാം തവണയും തോറ്റ് പിൻവാങ്ങി കള്ളൻമാർ

മോഷ്ടാക്കൾ വീട് കുത്തി തുറക്കാൻ ശ്രമിക്കവെ സെക്യൂരിറ്റി അലാറം മുഴങ്ങി; നാലാം തവണയും തോറ്റ് പിൻവാങ്ങി കള്ളൻമാർ

വീട്ടുമുറ്റത്ത് ബാർ!! ആഡംബര മദ്യ വിൽപ്പന നടത്തി ഇഷാൻ; പിന്നാലെ പിടിയിൽ

ഗോവയിൽ നിന്നും മദ്യം കടത്താൻ ശ്രമം; പ്രിൻസിപ്പാൾ ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്

‘വന്ദേഭാരതിന് പേരടി വണ്ടിയെന്ന് പേരിട്ടു; അന്തം കമ്മികളുടെ അറിവിലേക്ക് പറയുന്നു, പേരടി വണ്ടികളുടെ എണ്ണം കൂടുകയാണ്’; പരിഹാസക്കുറിപ്പുമായി നടൻ ഹരീഷ് പേരടി

‘വന്ദേഭാരതിന് പേരടി വണ്ടിയെന്ന് പേരിട്ടു; അന്തം കമ്മികളുടെ അറിവിലേക്ക് പറയുന്നു, പേരടി വണ്ടികളുടെ എണ്ണം കൂടുകയാണ്’; പരിഹാസക്കുറിപ്പുമായി നടൻ ഹരീഷ് പേരടി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കേരളത്തിന്റെ പുതിയ വന്ദേഭാരതിന്റെ സമയക്രമം പുറത്ത് വിട്ടു; ആകെ പത്ത് സ്റ്റോപ്പുകൾ

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കേരളത്തിന്റെ പുതിയ വന്ദേഭാരതിന്റെ സമയക്രമം പുറത്ത് വിട്ടു; ആകെ പത്ത് സ്റ്റോപ്പുകൾ

Load More

Latest News

അന്നും ഇന്നും എന്നും കശ്മീർ ഭാരതത്തിന്റെ ഭാഗം; ഭീകരതയും ശത്രുതയും ഇല്ലാത്ത അയൽ രാജ്യമാണ് വേണ്ടത്; പാകിസ്താന് യുഎന്നിൽ മറുപടി നൽകി ഇന്ത്യ

അന്നും ഇന്നും എന്നും കശ്മീർ ഭാരതത്തിന്റെ ഭാഗം; ഭീകരതയും ശത്രുതയും ഇല്ലാത്ത അയൽ രാജ്യമാണ് വേണ്ടത്; പാകിസ്താന് യുഎന്നിൽ മറുപടി നൽകി ഇന്ത്യ

5000 വർഷം പഴക്കമുള്ള രാജ്യമാണ് പാകിസ്താൻ ; ഹിന്ദുമതം ജനിച്ചതും പാകിസ്താനിലാണെന്ന് മന്ത്രി അബ്ബാസ് ജീലാനി

5000 വർഷം പഴക്കമുള്ള രാജ്യമാണ് പാകിസ്താൻ ; ഹിന്ദുമതം ജനിച്ചതും പാകിസ്താനിലാണെന്ന് മന്ത്രി അബ്ബാസ് ജീലാനി

ഇന്ത്യയായതു കൊണ്ടാണ് ആ സ്ഥാനത്ത് പാകിസ്താനായിരുന്നെങ്കിൽ ആരും കൂടെ കാണില്ല , ഒരു മൂലയിൽ ഒറ്റയ്‌ക്ക് നിൽക്കും ; കാനഡ വിഷയത്തിൽ വൈറലായി പാകിസ്താനികളുടെ പ്രതികരണം

ഇന്ത്യയായതു കൊണ്ടാണ് ആ സ്ഥാനത്ത് പാകിസ്താനായിരുന്നെങ്കിൽ ആരും കൂടെ കാണില്ല , ഒരു മൂലയിൽ ഒറ്റയ്‌ക്ക് നിൽക്കും ; കാനഡ വിഷയത്തിൽ വൈറലായി പാകിസ്താനികളുടെ പ്രതികരണം

കൊല്ലത്ത് ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; രണ്ട് പേർക്ക് പരിക്ക്

കൊല്ലത്ത് ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; രണ്ട് പേർക്ക് പരിക്ക്

ഇന്ത്യ അനുദിനം പ്രധാന്യം വർദ്ധിക്കുന്ന രാജ്യം; പ്രകോപിപ്പിക്കാനോ പ്രശ്നമുണ്ടാക്കാനോ കാനഡ ശ്രമിക്കില്ല: ജസ്റ്റിൻ ട്രൂഡോ

മോശം പ്രധാനമന്ത്രി ; ജസ്റ്റിൻ ട്രൂഡോയ്‌ക്ക് ജനപ്രീതി കുറയുന്നതായി സർവേ റിപ്പോർട്ട്

കങ്കാരുക്കളെ തകർത്ത്….; ആദ്യ ഏകദിനത്തിൽ ഇന്ത്യയ്‌ക്ക് അഞ്ച് വിക്കറ്റ് ജയം

കങ്കാരുക്കളെ തകർത്ത്….; ആദ്യ ഏകദിനത്തിൽ ഇന്ത്യയ്‌ക്ക് അഞ്ച് വിക്കറ്റ് ജയം

കാലടി മുതൽ കശ്മീർ വരെ നീണ്ട ആദിശങ്കരാചാര്യരുടെ ജൈത്രയാത്ര ബിഗ് ബജറ്റ് സിനിമയാകുന്നു ; ശ്രീ ശങ്കരന്റെ ജീവിതം ചിത്രമാക്കുന്നതിൽ അഭിമാനമെന്ന് അശുതോഷ് ഗോവാരിക്കർ

കാലടി മുതൽ കശ്മീർ വരെ നീണ്ട ആദിശങ്കരാചാര്യരുടെ ജൈത്രയാത്ര ബിഗ് ബജറ്റ് സിനിമയാകുന്നു ; ശ്രീ ശങ്കരന്റെ ജീവിതം ചിത്രമാക്കുന്നതിൽ അഭിമാനമെന്ന് അശുതോഷ് ഗോവാരിക്കർ

ജോലിക്ക് ഭൂമി തട്ടിപ്പ് കേസിൽ ലാലു പ്രസാദിനും കുടുംബത്തിനും സമൻസ്;പ്രതിപക്ഷ സഖ്യത്തിന് തലവേദനയായി ആർജെഡി അഴിമതി

ജോലിക്ക് ഭൂമി തട്ടിപ്പ് കേസിൽ ലാലു പ്രസാദിനും കുടുംബത്തിനും സമൻസ്;പ്രതിപക്ഷ സഖ്യത്തിന് തലവേദനയായി ആർജെഡി അഴിമതി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies