ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനെയാണ് ചന്ദ്രഗ്രഹണം എന്ന് പറയുന്നത്. സൂര്യനും ഭൂമിയും നേർക്കുനേരെ വരുമ്പോഴാണ് ചന്ദ്രഗ്രഹണം നടക്കുന്നത്. ചന്ദ്രൻ ഭൂമിയുടെ നിഴലിന്റെ ഏറ്റവും പുറത്തുള്ള ഭാഗത്തിലൂടെ കടന്നുപോകുന്നതിനാൽ ശനിയാഴ്ചത്തെ ചന്ദ്രഗ്രഹണം പെൻബ്രൽ ചന്ദ്രഗ്രഹണം എന്ന് വിളിക്കപ്പെടുന്നു. ചന്ദ്രൻ ഭൂമിയുടെ നിഴലിന്റെ ഇരുണ്ട ഭാഗത്തിലൂടെ കടന്നുപോകുന്ന പരമ്പരാഗത ഗ്രഹണത്തിൽ നിന്ന് വ്യത്യസ്തമാണ് ഇത്.
ഇന്നത്തെ ചന്ദ്രഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകും. തെളിഞ്ഞ ആകാശം കണക്കിലെടുത്ത് രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഗ്രഹണം ദൃശ്യമാകും. എന്നാൽ ഗ്രഹണത്തിന്റെ തുടക്കവും അവസാനവും ഇന്ത്യയിൽ ദൃശ്യമാകില്ലെന്ന് ജ്യോതിശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി. ഗ്രഹണത്തിന്റെ പെൻബ്രൽ ഘട്ടത്തിന്റെ ദൈർഘ്യം 4 മണിക്കൂർ 17 മിനിറ്റ് 31 സെക്കൻഡ് ആയിരിക്കും. ചന്ദ്രഗ്രഹണം രാത്രി 8.44-ന് ആരംഭിക്കും, രാത്രി 10.52-ന് ചന്ദ്രൻ ഗ്രഹണത്തിന്റെ പരമാവധി ഘട്ടത്തിലെത്തും. മെയ് 6 പുലർച്ചെ 1.01 ന് ഗ്രഹണം അവസാനിക്കും.
ചന്ദ്രഗ്രഹണ സമയത്ത് ചെയ്യാൻ പാടില്ലാത്തവ:
സൂര്യ, ചന്ദ്ര ഗ്രഹണങ്ങൾ പ്രകൃതി പ്രതിഭാസങ്ങളാണ്. എന്നിരുന്നാലും ജ്യോതിഷ പ്രകാരം ചില മുൻ കരുതലുകൾ സ്വീകരിക്കുന്നത് ഉചിതമാണ്. ജ്യോതിഷ പ്രകാരം ചന്ദ്രഗ്രഹണ സമയത്ത് ഭക്ഷണം പാകം ചെയ്യാനോ കഴിക്കാനോ പാടില്ല. ഈ സമയത്ത് യാതൊരു വിധ പൂജകളും നടത്തരുത്. ക്ഷേത്രത്തിന്റെയും പൂജാമുറികളുടെയും വാതിലുകൾ അടച്ചിടണം. ഗ്രഹണസമയത്ത് ഉറങ്ങരുതെന്നും പറയാറുണ്ട്. ഗ്രഹണം നടക്കുന്ന സമയത്ത് ദൈവനാമം ജപിക്കണം. ഈ സമയത്ത് ഗർഭിണികൾ ശ്രദ്ധ പുലർത്തണം. ഇവർ വീടിന് പുറത്തിറങ്ങരുത്. ഈ സമയത്ത് കത്തിയോ കത്രികയോ ഉപയോഗിച്ചുള്ള യാതൊരു ജോലിയും ചെയ്യരുതെന്നും പറയപ്പെടുന്നു. ഈ ദിനം തൈര് കഴിച്ചാൽ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നാണ് വിശ്വാസം. അതുകൊണ്ട് തൈര് കഴിക്കാതിരിക്കാൻ ശ്രമിക്കുക. അമ്മയെയോ വീട്ടിലെ മുതിർന്നവരെയോ ഏത് ദിവസം വിഷമിപ്പിച്ചാലും അവരെ വിമർശിച്ചാലും ചന്ദ്ര ദോഷം നിങ്ങൾക്കുണ്ടാവാം. മുതിർന്നവരോടുള്ള ഈ വഴക്കുണ്ടാക്കൽ അവസാനിപ്പിക്കണം. ഗ്രഹണ ദിനത്തിലോ പൂർണ ചന്ദ്ര ദിനത്തിലോ ഇത്തരം കാര്യങ്ങൾ ചെയ്യാതിരിക്കാൻ ശ്രമിക്കണം.
ചന്ദ്രഗ്രഹണ സമയത്ത് ചെയ്യാവുന്നത്:
ജ്യോതിഷ പ്രകാരം ചന്ദ്രഗ്രഹണം ആരംഭിക്കുന്നതിന് മുൻപ് പാകം ചെയ്ത എല്ലാ ഭക്ഷണ പദാർത്ഥങ്ങളിലും തുളസി ഇലകൾ ഇടുക. ഗ്രഹണം കഴിഞ്ഞാൽ വീട് വൃത്തിയാക്കി ഗംഗാജലം വീടാകെ തളിക്കുക.ഗ്രഹണത്തിന് ശേഷം അന്നദാനം നടത്തുന്നത് ഉത്തമമാണ്.
ചന്ദ്രഗ്രഹണത്തിന് മുന്പും ശേഷവും കുളിക്കുന്നത് ശുഭകരമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ചന്ദ്രഗ്രഹണ സമയത്ത് ഒരാൾക്ക് ചെയ്യാവുന്ന ചില നല്ല കർമ്മങ്ങളാണ് ദാനം. ചന്ദ്രഗ്രഹണത്തിന്റെ തുടക്കം മുതൽ അവസാനം വരെ ഭഗവാന്റെ നാമം ജപിക്കാം.ഭഗവദ്ഗീതയോ രാമചരിത്രമാനസമോ വായിക്കുകയും ആത്മീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യാം.
Comments