ബെംഗളൂരു : കർണാടക തിരഞ്ഞെടുപ്പിന് മുന്നോടിയായി, കോൺഗ്രസ് പാർട്ടിയെ പിന്തുണച്ച് പാക് സോഷ്യൽ മീഡിയ താരം സെഹർ ഷിൻവാരി . ട്വീറ്റിൽ കർണാടക തിരഞ്ഞെടുപ്പിൽ 2/3 ഭൂരിപക്ഷത്തിൽ കോൺഗ്രസ് പാർട്ടിയുടെ വിജയത്തിനായി പ്രാർത്ഥിച്ച സെഹർ ഷിൻവാരി ബിജെപി കോൺഗ്രസിനോട് പരാജയപ്പെട്ടേക്കുമെന്നുമാണ് പറയുന്നത് .
കോൺഗ്രസ് അടുത്ത തവണ അധികാരത്തിൽ വരുമെന്ന് തന്നെയാണ് സെഹറിന്റെ അവകാശവാദം.അടുത്തിടെ, രാഹുൽ ഗാന്ധിയെ ‘ഉരുക്ക് മനുഷ്യൻ’, എന്നും സെഹർ വിശേഷിപ്പിച്ചിരുന്നു.
“ബിജെപി അധികാരത്തിലിരിക്കുന്നിടത്തോളം കാലം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഒരു സമാധാനവും ഞാൻ കാണുന്നില്ല. ഇപ്പോൾ ഇന്ത്യൻ ജനതയുടെ കടമ അവരുടെ വോട്ടിന്റെ ശക്തി ഉപയോഗിക്കുകയും ഈ സമാധാന വിരുദ്ധ പാർട്ടിയ്ക്ക് വോട്ട് ചെയ്യാതിരികുകയും ചെയ്യുക.“ എന്നും സെഹർ മറ്റൊരു ട്വീറ്റിൽ കുറിച്ചു.
“കർണ്ണാടക തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി ജിക്ക് വോട്ട് ചെയ്യുക, മാജിക് കാണുക. അദ്ദേഹം മൈസൂരിന്റെ പ്രതാപം വീണ്ടും തിരികെ കൊണ്ടുവരും,” എന്ന് ട്വീറ്റ് ചെയ്ത താരം പാകിസ്ഥാനുമായി ചർച്ചകൾ നടത്താൻ ഇന്ത്യയ്ക്ക് മുന്നിൽ മൂന്ന് നിബന്ധനകൾ വെച്ചു. ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കൽ, ജുനഗഡ്, കശ്മീരിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കൽ, വിഭജന സമയത്ത് വാഗ്ദാനം ചെയ്തതായി പറയപ്പെടുന്ന 7 ട്രില്യൺ യുഎസ് ഡോളർ പാകിസ്താന് തിരികെ നൽകൽ എന്നിവ അവയിൽ ഉൾപ്പെടുന്നു.
അതേസമയം അഭിനേത്രിയെന്ന് സ്വയം വിശേഷിപ്പിക്കുമെങ്കിലും സെഹറിനെ അഭിനേത്രിയായി അംഗീകരിക്കുന്ന മാധ്യമ ലേഖനങ്ങളോ യൂട്യൂബിൽ വീഡിയോകളോ ഇല്ലെന്നുള്ളതാണ് രസകരം .
Comments