തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി കനത്ത മഴയ്ക്ക സാധ്യത. ബംഗാൾ ഉൽക്കടലിൽ രൂപപ്പെട്ട ചക്രവാത ചുഴി കാരണമാണ് മഴ ശക്തിപ്പെടുന്നത്. ചക്രവാത ചുഴിയുടെ ഭാഗമായി ഉണ്ടാക്കുന്ന മോക്ക ചുഴലിക്കാറ്റ് ഈ മാസം 11 -വരെ വടക്ക് പടിഞ്ഞാറു ദിശയിൽ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലേക്ക് സഞ്ചരിക്കും. അതിനുശേഷം വടക്ക് കിഴക്ക് ഭാഗത്തേക്ക് ദിശ മാറി ബംഗ്ലാദേശ്-മ്യാന്മർ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്. എന്നാൽ മത്സ്യബന്ധനത്തിന് തടസ്സമുണ്ടാകില്ല. മഴ ശക്തിപ്പടുന്നതോടെ തീരദേശവാസികൾ കൂടുതൽ ജാഗ്രത പാലക്കണമെന്നും റിപ്പോർട്ടുണ്ട്.
Comments