കണ്ണൂർ: കണ്ണൂർ കാട്ടമ്പള്ളിയിൽ ബോട്ട് കത്തിനശിച്ചു. കൈരളി ഹെറിറ്റേജ് റിസോർട്ടിന്റെ ഉടമസ്ഥതയിലുള്ള ഹൗസ് ബോട്ടാണ് പൂർണമായി കത്തിനശിച്ചത്. അറ്റകുറ്റ പണികൾക്കായാണ് ബോട്ട് പുഴയോരത്ത് നിർത്തിയിട്ടിരുന്നത്. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം.
അഗ്നിശമന സേന എത്തിച്ചേർന്നപ്പോഴേക്കും ബോട്ട് പൂർണമായി കത്തിനശിച്ചിരുന്നുവെന്നാണ് വിവരം. അപകടത്തിൽ ആർക്കും പരിക്കില്ല. ബോട്ടിൽ വെൽഡിംഗ് ജോലി നടക്കുകയായിരുന്നു. അതിനിടെയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേന സ്ഥലത്തെത്തുമ്പോഴേക്കും ബോട്ട് പൂർണ്ണമായും കത്തിനശിച്ചിരുന്നുവെന്നാണ് വിവരം. ആർക്കും പരിക്കില്ല. ബോട്ടിൽ വെൽഡിങ് ജോലിയുൾപ്പെടെ നടന്നിരുന്നതായാണ് വിവരം.
Comments