മിലൻ: ഇറ്റലിയിലെ തിരക്കേറിയ നഗരത്തിൽ വൻ സ്ഫോടനം. മിലൻ നഗരത്തിലാണ് സ്ഫോടനം ഉണ്ടായത്. പൊട്ടിത്തെറിയെ തുടർന്ന് നഗരത്തിൽ നിർത്തിയിട്ടിരുന്ന കാറുകൾക്ക് തീപിടിച്ചു. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. വടക്കൻ ഇറ്റലിയിലാണ് സംഭവം നടന്നത്.
ഓക്സിജൻ ടാങ്കുകൾ അടങ്ങിയ ട്രക്കിന് തീപിടിച്ചതാണ് വലിയ പൊട്ടിത്തെറിയിൽ കലാശിക്കാൻ കാരണമായതെന്നാണ് വിവരം. തൊട്ടുപിന്നാലെ ട്രക്കിന് സമീപം പാർക്ക് ചെയ്തിരുന്ന അഞ്ച് വാഹനങ്ങൾക്കും അഗ്നിബാധയുണ്ടാവുകയായിരുന്നു. മിലനിലെ പോർട്ട റൊമാന ഏരിയയിലാണ് നഗരത്തെ നടുക്കിയ സ്ഫോടനമുണ്ടായത്.
Comments