കണ്ണൂർ: കൂത്തുപറമ്പ് മെരുവമ്പായയിൽ നടന്ന വാഹനാപകടത്തിൽ രണ്ട് മരണം. ഡ്രൈവർ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റു. മട്ടന്നൂർ ഉരുവച്ചാൽ സ്വദേശി അരവിന്ദാക്ഷൻ, ചെറുമകൻ ഷാരോൺ എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് തിരികെ വരുമ്പോളായിരുന്നു അപകടം. നിയന്ത്രണവിട്ട വാഹനം മതിലിലിടിച്ച് മറിയുകയായിരുന്നു. അമിത വേഗമോ ഡ്രൈവർ ഉറങ്ങിപ്പോയതോ ആകാം അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.
നാട്ടുകാർ വാഹനം വെട്ടിപ്പൊളിച്ചാണ് അകത്തുണ്ടായിരുന്നവരെ പുറത്തെടുത്ത്. രണ്ടുപേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Comments