കൊല്ലം: കൊല്ലം ചടയമംഗലത്ത് പതിനഞ്ച് വയസ്സുകാരൻ മുങ്ങി മരിച്ചു. പേരോടം സ്വദേശി അഭിനവ് ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം ഇത്തിക്കരയാറ്റിൽ കുളിക്കാനിറങ്ങിയ കുട്ടിക്ക് അപകടം സംഭവിക്കുകയായിരുന്നു. വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. കുളിക്കുന്നതിനിടെ ഒഴുക്കിൽപെട്ട അഭിനവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ഫയർ ഫോഴ്സടക്കം സ്ഥലത്തെത്തി തിരച്ചിൽ നടത്തുകയായിരുന്നു. കുട്ടിയെ കരക്കെത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Comments