ചെന്നൈ: ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള ഡബിൾ ഡെക്കർ ട്രെയിനിന്റെ കോച്ച് പാളം തെറ്റി. കോലാർ ജില്ലയിലെ ബംഗാർപേട്ടിനടുത്ത് കർണാടക-ആന്ധ്രാപ്രദേശ് അതിർത്തിയിലാണ് ട്രെയിനിന്റെ പാളം തെറ്റിയത്. ആളപായമില്ലെന്ന് അധികൃതർ അറിയിച്ചു.
ഇന്ന് രാവിലെ 11.30-നാണ് ഡബിൾ ഡെക്കർ എക്സ്പ്രസിന്റെ ഒരു കോച്ചിന്റെ ഒരു ജോടി ചക്രങ്ങൾ പാളത്തിൽ നിന്ന് തെന്നിമാറിയത്. ഉടൻ തന്നെ ബെംഗളൂരു ഡിവിഷനിലെ ഉദ്യോഗസ്ഥർ അപകട സ്ഥലത്തെത്തുകയും ട്രെയിൻ പരിശോധിക്കുകയും ചെയ്തു.
ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ടെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ട്രെയിനിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
Comments