എറണാകുളം: പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്തിയ സിനിമാ പ്രവർത്തകർ പിടിയിൽ. സിഐക്കും സംഘത്തിനും നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ യുവ നടനും എഡിറ്ററുമാണ് അറസ്റ്റിലായത്. മൂന്ന് പേർ ഒളുവിലാണ്. സംഭവത്തിൽ നാല് ബൈക്കുകളും പോളീസ് കസ്റ്റഡിയിൽ എടുത്തു.
തൃശ്ശൂർ സ്വദേശി സനൂപ്, പാലക്കാട് സ്വദേശി രാഹുൽ രാജ് എന്നിവരാണ് പിടിയിലായത്. എറണാകുളം നോർത്ത് പാലത്തിനടിയിൽ പരിശോധനക്കെത്തിയ പോലീസ് സംഘത്തിന് നേരെ പ്രകോപിതരായ ഇവർ ആക്രമണം നടത്തുകയായിരുന്നു. ഇവരുടെ പക്കൽനിന്നും ബൈക്കിന്റെ കീച്ചെയിൻ രൂപത്തിലുള്ള കത്തിയും പ്രതികളുടെ കയ്യിൽ നിന്നും പൊലീസ് പിടിച്ചെടുത്തു.
Comments