മലപ്പുറം ; മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ അകമ്പടി വാഹനം ഓടിച്ച് കയറ്റുന്ന ദൃശ്യങ്ങൾ പുറത്ത്.
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച തവനൂർ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷഫീക്ക് കൈമലശ്ശേരിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് നേരെയാണ് വാഹനം ഓടിച്ചു കയറ്റുന്നത്. വാഹനത്തിലിരുന്ന് ലാത്തികൊണ്ട് പ്രതിഷേധക്കാരെ അടിക്കാനും ശ്രമിക്കുന്നുണ്ട്.
താനൂർ കാട്ടിലങ്ങാടി ഗവൺമെന്റ് സ്കൂൾ സ്റ്റേഡിയം ഉദ്ഘാടനത്തിന് മുഖ്യമന്ത്രി വരുന്ന സാഹചര്യത്തിൽ പ്രതിഷേധം ഭയന്ന് ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി അടക്കമുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കിയിരുന്നു . മറ്റ് പ്രവർത്തകരാണ് ഇന്ന് പ്രതിഷേധിക്കാൻ എത്തിയത് . അവർക്ക് നേരെയാണ് വാഹനം ഓടിച്ച് കയറ്റിയത് .
Comments