പാലക്കാട് : പാലക്കാട് ചിറ്റൂരിൽ ബിജെപി പ്രവർത്തകന്റെ വീട് കയറി ജനതാദൾ ആക്രമണം. യുവമോർച്ച ചിറ്റൂർ മണ്ഡലം പ്രസിഡന്റ് രമേഷിന്റെ വീട് കയറിയാണ് ആക്രമിച്ചത്. വീടിനുമുന്നിൽ നിർത്തിയിട്ട ഇരുചക്ര വാഹനങ്ങളും കാറുകളും ഉൾപ്പെടെ തല്ലി തകർത്തു.
ഇന്നലെ രാത്രിയുടെ മറവിലാണ് ആക്രമണം നടന്നത്. ഏതാനും ബൈക്കുകളിലായി എത്തിയ 20 അംഗസംഘം ജനതാദൾ പ്രവർത്തകർ യുവമോർച്ച ചിറ്റൂർ മണ്ഡലം പ്രസിഡന്റ് രമേശിന്റെ വീടിന് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളെല്ലാം തല്ലി തകർത്തു. കൂടാതെ ജനൽ ചില്ലുകളും പൊട്ടിച്ചു.
ഏതാനും ബൈക്കുകളിലായി എത്തിയ ഇരുപതോളം ആളുകളാണ് ആക്രമണം അഴിച്ചുവിട്ടത്. കഴിഞ്ഞദിവസം പ്രദേശത്ത് മഹിളാ മോർച്ച പ്രവർത്തകരെ ജനതാദളുകാർ അസഭ്യം പറഞ്ഞതിനെതിരെ രമേശിന്റെ നേതൃത്വത്തിൽ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വെരാഗ്യമാണ് വീടിന് നേരെയുള്ള ആക്രമണത്തിന് കാരണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Comments