പത്തനംതിട്ട: രാഷ്‌ട്രീയ സ്വയംസേവക സംഘം ശബരിഗിരി വിഭാഗ് മുൻ കാര്യവാഹും അയ്യപ്പ സേവാ സമാജം സംസ്ഥാന സെക്രട്ടറിയുമായ എൻ ജി രവീന്ദ്രൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചയായിരുന്നു അന്ത്യം.സംസ്കാര ചടങ്ങുകൾ നാളെ വൈകിട്ട് മൂന്നുമണിക്ക് സീതത്തോട് വീട്ടുവളപ്പിൽ നടക്കും
പെരുന്നാട് കൂനംകര ശബരി ശരണാശ്രമത്തിന്റെ ട്രസ്റ്റ് അംഗമായി പ്രവർത്തിച്ചുവരികയായിരുന്നു. ദീർഘകാലം രാഷ്‌ട്രീയ സ്വയംസേവക സംഘപ്രചാരകനായിരുന്നു. ശബരിമല വനമേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും പുരോഗതിക്കുമായി നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
Comments